എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ് "ദുഖത്തിൻറെ പാനപാത്രം കർത്താവെൻറെ കൈയ്യിൽ തന്നാൽ" എന്നുള്ള ഈരടികളിൽ തുടങ്ങുന്ന മനോഹരമായ ഗീതം. സങ്കീർത്തനം പോലെ, തളരിതമായ ഹൃദയ ഗീതങ്ങളാണ് അദ്ദേഹത്തിൻറെ എല്ലാ പാട്ടുകളും. പാട്ടിൻറെ ആത്മാവ് വരികളിൽ തിളങ്ങി നിൽക്കുമ്പോഴും എന്നും അത്യധികം വേദനയിൽ കഴിഞ്ഞിരുന്ന ആളായിരുന്നു കൊച്ചുകുഞ്ഞുപദേശി. ആത്മവേദനയിലും തളരാതെ യേശുവിൻ പൊൻ മുഖത്തേക്ക് നോക്കി ആശ്വാസഗീതങ്ങൾ എഴുതി തലമുറകൾക്കായി, ഒരു അമൂല്യനിധി സമ്മാനിച്ച ദൈവദാസനായിരുന്നു സാധു കൊച്ചുകുഞ്ഞുപദേശി.
സഖാവ് ടി പി താങ്കൾക്ക് മരണമില്ല
ഇവിടെ തോറ്റത് നമ്മൾ മാർക്സിസ്റ്റുകാർ തന്നെയാണ്. അത് തിരിച്ചറിഞ്ഞാൽ, എപ്പോഴും സൈദ്ധാന്തികത മാത്രം പറഞ്ഞു നടക്കുന്ന സി പി ഐ എമ്മുകാര്‍. കോർപ്പറേറ്റ് കുത്തകമുതലാളി പ്രസ്ഥാനമായി അധപതിച്ചു പോകാതെ, വിയർപ്പൊഴുക്കുന്നവൻറെയും, വേദനിക്കുന്നവന്റെയും പാർട്ടിയായി അവർക്കൊപ്പം കുടപിടിച്ച് നടന്നില്ലെങ്കിൽ വലിയ പേമാരിയിൽ നഷ്ടപ്പെട്ടു പോയേക്കാവുന്ന, കാലഹരണപ്പെട്ടു പോയേക്കാവുന്ന സൈദ്ധാന്തികത മാത്രമായി പോകും. ഇതൊരു വേദനിച്ചെഴുത്താണ്. സമീപകാലസമീപനങ്ങളിൽ ഒരു സമൂലമാറ്റം ആവശ്യമെന്ന് തോന്നുന്ന പക്ഷം തിരുത്തുവാൻ ഇനിയും സമയമുണ്ട്.
വീണ്ടും കത്തുന്ന മുടിവിവാദം
ചില കാര്യങ്ങൾ മറച്ചു വയ്ക്കാൻ കഴിയില്ല
സൗദിയിലെ തന്നെ ആദ്യത്തെ സുരക്ഷാ ക്യാമ്പയിൻ എന്ന് വിളിക്കുന്നതിൽ ഒരു തെറ്റും ഉണ്ട് എന്ന് തോന്നുന്നില്ല. ബുർക്കയ്ക്കു പിന്നിൽ വെളുത്ത ശരീരത്തിൽ മർദ്ദനം ഏറ്റ പാടുകളുള്ള ഒരു സൗദി വനിതയുടെ മുഖചിത്രവുമായാണ് 'നോ മോർ അബ്യൂസ്' എന്ന ക്യാമ്പയിനിലൂടെ ജനശ്രദ്ധ നേടിയിരിക്കുന്നത്. 'ചില കാര്യങ്ങൾ മറച്ചു വെയ്ക്കാൻ കഴിയില്ല' എന്ന് കൊച്ചു വാചകത്തിൽ കുറിച്ച് വെച്ചിരിക്കുന്ന ഫോട്ടോ, സമൂഹത്തോട് വിളിച്ചു പറയുന്ന സത്യം നാം കാണാതെ പോകരുത്.
തട്ടകത്തിലെ ഏറ്റവും പുതിയ പോസ്റ്റ് താഴെ ലിങ്കിൽ ക്ലിക്കിയാൽ വായിക്കാം . വായിച്ചു അഭിപ്രായം അറിയിക്കുക
തട്ടകത്തിലെ പുതിയ പോസ്റ്റ് വായിക്കുവാൻ ചിത്രത്തിൽ ക്ലിക്കിയാലും മതി
മലയാളികളുടെ പ്രിയകവി ശ്രീ. കുരീപ്പുഴ ശ്രീകുമാറുമായുള്ള സ്നേഹ സംഭാഷണം നിങ്ങൾക്കായി പോസ്റ്റുന്നു. ഇവിടെ വിട്ടു പോയ ചോദ്യങ്ങൾ ശ്രീയേട്ടനോട് ചോദിക്കുവാൻ സാധിക്കുന്നതാണ്. സമയം പോലെ അദ്ദേഹം അതിനു മറുപടി നൽകുവാൻ തയ്യാറാകും എന്ന് പ്രതീക്ഷിക്കുന്നു. സദയം വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ...?